കേരളത്തിന് ജയിക്കാൻ ഇനി എട്ടു വിക്കറ്റ് കൂടെ

Newsroom

Picsart 24 02 10 17 48 15 442
Download the Fanport app now!
Appstore Badge
Google Play Badge 1

രഞ്ജി ട്രോഫിയിൽ ബംഗാളിനെ നേരിടുന്ന കേരളത്തിന് ഇനി വിജയിക്കാൻ എട്ടു വിക്കറ്റ് കൂടെ. മൂന്നാം ദിവസം മത്സരം അവസാനിക്കുമ്പോൾ ബംഗാൾ 77/2 എന്ന നിലയിലാണ്. ഇനി ബംഗാളിന് ജയിക്കാൻ 372 റൺസ് വേണം. കേരളത്തിന് 8 വിക്കറ്റും. 33 റൺസുമായി അഭിമന്യു ഈശ്വരൻ ആണ് ബംഗാളിനായി ക്രീസിൽ ഉള്ളത്‌.

കേരള 24 02 10 17 48 01 080

റാഞ്ചോത് സിംഗും സുദീപ് ഗരാമിയും പുറത്തായി. ശ്രേയസ് ഗോപാലും ജലജ് സക്സേനയും ഒരോ വിക്കറ്റ് വീഴ്ത്തി. കേരളം ഇന്ന് രണ്ടാം ഇന്നിങ്സിൽ 265-6 എന്ന റൺസ് എടുത്ത് ഡിക്ലയർ ചെയ്തു. രോഹൻ എസ് കുന്നുമ്മൽ 51, സച്ചിൻ ബേബി 51, ശ്രേയസ് ഗോപാൽ 50 എന്നിവർ രണ്ടാം ഇന്നിങ്സിൽ അർധ സെഞ്ച്വറികൾ നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ 180 റൺസിന് കേരളം ബംഗാളിനെ ഓളൗട്ട് ആക്കിയിരുന്നു.