കേരളം 243 റണ്ണിന് ഓളൗട്ട് ആയി, ഉത്തർപ്രദേശിന് 59 റൺസ് ലീഡ്

Newsroom

രഞ്ജി ട്രോഫിയുടെ മൂന്നാം ദിനം ആദ്യ സെഷനിൽ കേരളം ഓളൗട്ട് ആയി. ആകെ 243 റൺസ് മാത്രമാണ് കേരളം നേടിയത്. ഇന്നലെ തന്നെ ആറ് വിക്കറ്റ് നഷ്ടമായിരുന്ന കേരളത്തിന് അധികം റൺസ് ചേർക്കാൻ ഇന്നായില്ല. ഉത്തർപ്രദേശിന് ഇതോടെ 59 റൺ ലീഡ് ആയി. അങ്കിത് രജ്പൂത്ത് അഞ്ച് വിക്കറ്റുമായി ഉത്തർപ്രദേശിനായി തിളങ്ങി. കുൽദീപ് യാദവ് 3 വിക്കറ്റും നേടി.

കേരള 24 01 07 10 55 58 865

കേരളത്തിനായി 74 റൺസ് എടുത്ത വിഷ്ണു വിനോദ് ആയി ടോപ് സ്കോറർ. 38 റൺസ് എടുത്ത സച്ചിൻ ബേബി, 36 റൺസ് എടുത്ത ശ്രേയസ് ഗോപാൽ, 35 റൺസ് എടുത്ത സഞ്ജു സാംസൺ എന്നിവരാണ് ബാറ്റു കൊണ്ട് തിളങ്ങിയ മറ്റു താരങ്ങൾ.