ജലജ് സക്സേനയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കെസിഎ

- Advertisement -

കേരളത്തിന്റെ ഓള്‍റൗണ്ടര്‍ ജലജ് സക്സേനയ്ക്ക് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ വക പാരിതോഷികം. കേരളത്തിനു വേണ്ടി പുറത്തെടുക്കുന്ന മികച്ച പ്രകടനത്തിനുള്ള അനുമോദനമായാണ് ഒരു ലക്ഷം രൂപ ബോര്‍ഡ് പ്രഖ്യാപിച്ചത്. കഴിഞ്ഞ രഞ്ജി സീസണിലും കേരളത്തിന്റെ ചാമ്പ്യന്‍ താരമായി മാറിയ ജലജ് ഈ സീസണില്‍ ആന്ധ്രയ്ക്കെതിരെ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ കേരളത്തിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ആദ്യ ഇന്നിംഗ്സില്‍ 133 റണ്‍സ് നേടിയ ജലജ് സക്സേന ആന്ധ്രയെ രണ്ടാം ഇന്നിംഗ്സില്‍ 115 റണ്‍സിനു എറിഞ്ഞിടുന്നതില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. എട്ട് വിക്കറ്റുകളാണ് താരം തന്റെ 21.3 ഓവറില്‍ നിന്ന് 45 റണ്‍സ് വിട്ടു നല്‍കി നേടിയത്.

Advertisement