കേരള ബ്ലാസ്റ്റേഴ്സ് സുബ്രതോ കപ്പ് ക്വാർട്ടറിൽ അഫ്ഗാനോട് പൊരുതി പുറത്ത്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് സുബ്രതോ കപ്പിന്റെ ക്വാർട്ടറിൽ പുറത്ത്. അണ്ടർ 17 വിഭാഗത്തിൽ ഇന്ന് അഫ്ഗാനിസ്താനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. നിലമ്പൂർ പീവീസ് പബ്ലിക്ക് സ്കൂളിനെ പ്രതിനിധീകരിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് സുബ്രതോ കപ്പ് കളിച്ചത്. കരുത്തരായ അഫ്ഗാനെതിരെയും പൊരുതി നിന്ന ശേഷമാണ് പീവീസിന്റെ കുട്ടികൾ പരാജയപ്പെട്ടത്.

നേരത്തെ എൻ സി സി മണിപ്പൂർ ടീമിനെ തോൽപ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഉറപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മണിപ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നത്. ഈ ടീം ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ത്രിപുരയോട് ഗോൾ രഹിത സമനില വഴങ്ങുകയും. രണ്ടാം മത്സരത്തിൽ എയർഫോഴ്സ് ടീമിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിക്കുകയും ചെയ്തിരുന്നു.

കേരളത്തെ പ്രതിനിധീകരിക്കുന്ന മറ്റൊരു ടീമായ ചേലേമ്പ്ര സ്കൂൾ സെമി ഉറപ്പിച്ചിട്ടുണ്ട്. ഇന്ന് റിലയൻസിനെ തോൽപ്പിച്ചായിരുന്നു ചേലേമ്പ്രയുടെ സെമി പ്രവേശനം.

Advertisement