രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ അതിശക്തമായ ബാറ്റിംഗ് കാഴ്ചവെച്ച് ഗുജറാത്ത്. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഗുജറാത്ത് 222/1 എന്ന നിലയിലാണ്. ആദ്യ വിക്കറ്റിൽ പ്രിയാംഗ് പഞ്ചലും ആര്യ ദേശായിയും ചേര്‍ന്ന് 131 റൺസ് നേടി മികച്ച തുടക്കമാണ് ഗുജറാത്തിന് നൽകിയത്.
73 റൺസ് നേടിയ ആര്യയെ ബേസിൽ പുറത്തക്കിയപ്പോള്‍ പ്രിയാംഗ് പഞ്ചലിന് കൂട്ടായി എത്തിയ മനന്‍ ഹിന്‍ജ്രാജിയ മികച്ച പിന്തുണ നൽകി. 91 റൺസാണ് ഈ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്.
പ്രിയാംഗ് പഞ്ചൽ തന്റെ ശതകം പൂര്‍ത്തിയാക്കി 117 റൺസുമായി ക്രീസിൽ നിൽക്കുമ്പോള്‍ മനന്‍ 30 റൺസ് നേടിയിട്ടുണ്ട്.