രഞ്ജി ട്രോഫി; ഗുജറാത്തിന് എതിരെ കേരളം ടോസ് നേടി, ആദ്യ 14 പന്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി

Kerala

രഞ്ജി ട്രോഫിയിൽ ഇന്ന് ആരംഭിക്കുന്ന മത്സരത്തിൽ കേരളം ഗുജറാത്തിന് എതിരെ ടോസ് നേടി. ടോസ് വിജയിച്ച സച്ചിൻ ബേബി ഗുജറാത്തിനെ ബാറ്റിംഗിന് അയച്ചു. സഞ്ജു സാംസൺ ഇന്നു ടീമിനൊപ്പം ഇല്ല. രോഹൻ കുന്നുമ്മൽ, ജലജ് സക്സേന, വിഷ്ണു വിനോദ്, സിജോമോൻ ജോസഫ്, നിധീഷ് തുടങ്ങി പ്രമുഖ താരങ്ങൾ എല്ലാം കേരള ഇലവനിൽ ഉണ്ട്.

ബാറ്റിംഗ് ആരംഭിച്ച ഗുജറാത്തിന് ആദ്യ 14 ബോളിൽ തന്നെ രണ്ടു വിക്കറ്റുകൾ നഷ്ടമായി. നിധീഷ് ആണ് രണ്ട് വിക്കറ്റുകളും നേടിയത്.
20220224 102623