സ്മൃതിയും ഹർമൻപ്രീതും മിതാലിയും ഒരുമിച്ച് പൊരുതി, അവാസാന ഏകദിനം ഇന്ത്യക്ക് സ്വന്തം

Newsroom

20220224 103240
Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലൻഡിന് എതിരായ അവസാന ഏകദിന മത്സരം ഇന്ത്യ വിജയിച്ചു. ഇന്ന് നടന്ന മത്സരത്തിൽ 6 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ന്യൂസിലൻഡ് ഉയർത്തിയ 252 റൺസിന്റെ വിജയ ലക്ഷ്യം നാലുവിക്കറ്റ് നഷ്ടത്തിൽ 46 ഓവറിലേക്ക് ഇന്ത്യ മറികടന്നു. 84 പന്തിൽ 71 റൺസ് എടുത്ത സ്മൃതി മന്ദാന ആണ് ഇന്ത്യയുടെ ടോപ് സ്കോറർ ആയത്. സ്മൃതിക്ക് ഒപ്പം തന്നെ നിന്ന് ഹർമൻപ്രീത് കൗർ 66 പന്തിൽ 61 റൺസും എടുത്തു.
20220224 103211

66 പന്തിൽ 57 റൺസ് എടുത്ത് പുറത്താകാതെ നിന്ന മിതാലി രാജ് ഇന്ത്യൻ വിജയം ഉറപ്പിച്ചു. ഇന്ത്യക്കായി ഗയക്വാദ്, ദീപ്തി ശർമ്മ, സ്നേഹ് റാണ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി കൊണ്ട് മികച്ച ബൗളിംഗ് കാഴ്ചവെച്ചിരുന്നു. പരമ്പര ഇതോടെ ന്യൂസിലൻഡ് 4-1ന് വിജയിച്ചു.