രഞ്ജി ട്രോഫിയിൽ മുംബൈ കേരളത്തിനെതിരെ ശക്തമായ നിലയിലേക്ക് മുന്നേറുകയാണ്. രണ്ടാം ഇന്നിംഗ്സിൽ ബാറ്റു ചെയ്യുന്ന മുംബൈ ഇപ്പോൾ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ 189/2 എന്ന നല്ല നിലയിലാണ്. അവർക്ക് 196 റൺസിന്റെ ലീഡായി. ഓപ്പണർമാരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 73 റൺസെടുത്ത് ജയ് ബിസ്തയും 88 റൺസുമായി ബുപൻ ലാല്വാനിയും കളം വിട്ടു. ഇപ്പോൾ 12 റൺസുമായി രഹാനെ ആണ് ക്രീസിൽ ഉള്ളത്.
നിധീഷും ശ്രേയസ് ഗോപാലും കേരളത്തിനായി ഒരോ വിക്കറ്റ് വീഴ്ത്തി. അവർ ആദ്യ ഇന്നിങ്സിൽ കേരളത്തിനെ 24ൽ ഓളൗട്ട് ആക്കി 7 റൺസ് ലീഡ് നേടിയിരുന്നു.
ഇന്നലെ ആദ്യ ഇന്നിങ്സിൽ ലീഡ് നേടാനുള്ള സുവർണ്ണാവസരം ആണ് കേരളം കളഞ്ഞത്. കളിയിൽ കേരളം 221/4 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് പെട്ടെന്ന് തകർന്ന കേരളം 244ന് ഓളൗട്ട് ആയി. 23 റൺസ് എടുക്കുന്നതിനിടയിൽ ആറ് വിക്കറ്റുകൾ ആണ് വീണത്.
മുംബൈയും ആദ്യ ഇന്നിംഗ്സ് സ്കോറായ 251ന് 7 റൺസ് പിറകിൽ കേരളത്തിന്റെ ഇന്നിംഗ്സ് അവസാനിച്ചു. 7 വിക്കറ്റ് എടുത്ത മോഹിത് അവിഷ്ടി ആണ് മുംബൈക്ക് കരുത്തായത്. കേരളത്തിനായി രോഹൻ എസ് കുന്നുമ്മലും സച്ചിൻ ബേബിയും അർധ സെഞ്ച്വറികൾ നേടി.
രോഹൻ എസ് കുന്നുമ്മൽ 56 റൺസ് ആണ് എടുത്തത്. മറ്റൊരു ഓപ്പണറായ കൃഷ്ണപ്രസാദ് 21 റൺസ് എടുത്ത് പുറത്തായി. 100ആം ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുന്ന രോഹൻ പ്രേം ഡക്കിലും പുറത്തായി. ക്യാപ്റ്റൻ സഞ്ജു സാംസൺ 36 പന്തിൽ 38 റൺസ് എടുത്ത് കളം വിട്ടു.
130 പന്തിൽ 8 ബൗണ്ടറികളോടെ 65 റൺസുമായി സച്ചിൻ ബേബി പൊരുതു നോക്കൊയെങ്കിലും ലീഡിലേക്ക് എത്തിയില്ല.മുംബൈക്ക് ആയി
ശിവം ദൂബെ, ഷാംസ് മുലാനി, തനുഷ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.