അസ്ഹര്‍ – വിഷ്ണു കൂട്ടുകെട്ട് തുണയായി, പഞ്ചാബിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് 15 റൺസ് മാത്രം

Sports Correspondent

Azharvishnuvinod kerala Ranji
Download the Fanport app now!
Appstore Badge
Google Play Badge 1

പഞ്ചാബിന്റെ 194 റൺസ് പിന്തുടര്‍ന്നിറങ്ങിയ കേരളത്തിന് തുടക്കം പിഴച്ചുവെങ്കിലും എട്ടാം വിക്കറ്റിൽ മൊഹമ്മദ് അസ്ഹറുദ്ദീന്‍ – വിഷ്ണു വിനോദ് എന്നിവരുടെ ചെറുത്തുനില്പിന്റെ ബലത്തിൽ 179 റൺസ് നേടി കേരളം. ഒരു ഘട്ടത്തിൽ 136/7 എന്ന നിലയിലായിരുന്ന കേരളത്തെ 38 റൺസ് കൂട്ടുകെട്ടുമായി 174 റൺസിലേക്ക് അസ്ഹര്‍ – വിഷ്ണു കൂട്ടുകെട്ട് എത്തിച്ചു.

Azharkerala

38 റൺസ് നേടി അസ്ഹര്‍ പുറത്തായി അധികം വൈകാതെ കേരളം ഓള്‍ഔട്ട് ആയപ്പോള്‍ വിഷ്ണു വിനോദ് 20 റൺസുമായി പുറത്താകാതെ നിന്നു. പഞ്ചാബിന് വേണ്ടി മയാംഗ് മാര്‍ക്കണ്ടേ 6 വിക്കറ്റും ഗുര്‍നൂര്‍ ബ്രാര്‍ മൂന്ന് വിക്കറ്റും നേടി.

മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ പഞ്ചാബ് രണ്ടാം ഇന്നിംഗ്സിൽ 23/3 എന്ന നിലയിലാണ്. ടീമിന്റെ കൈവശം 38 റൺസ് ലീഡാണുള്ളത്. ആദിത്യ സര്‍വാതേ രണ്ടും ബാബ അപരാജിത് ഒരു വിക്കറ്റും കേരളത്തിനായി രണ്ടാം ഇന്നിംഗ്സിൽ നേടി.