23 റൺസ് എടുക്കുന്നതിനിടയിൽ 6 വിക്കറ്റുകൾ പോയി, ലീഡ് നേടാനുള്ള അവസരം കളഞ്ഞ് കേരളം

Newsroom

Picsart 24 01 20 14 56 29 709

രഞ്ജി ട്രോഫിയിൽ ആദ്യ ഇന്നിങ്സിൽ കേരളത്തിന്റെ തകർച്ച. ലീഡ് നേടാനുള്ള സുവർണ്ണാവസരം കളഞ്ഞ കേരളം 7 റണ്ണിന്റെ ലീഡ് വഴങ്ങി. കളിയിൽ കേരളം 221/4 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് പെട്ടെന്ന് തകർന്ന കേരളം 244ന് ഓളൗട്ട് ആയി. 23 റൺസ് എടുക്കുന്നതിനിടയിൽ ആറ് വിക്കറ്റുകൾ ആണ് വീണത്.

കേരള 24 01 20 14 56 07 706
മുംബൈയും ആദ്യ ഇന്നിംഗ്സ് സ്കോറായ 251ന് 7 റൺസ് പിറകിൽ കേരളത്തിന്റെ ഇന്നിംഗ്സ് അവസാനിച്ചു. 7 വിക്കറ്റ് എടുത്ത മോഹിത് അവിഷ്ടി ആണ് മുംബൈക്ക് കരുത്തായത്. കേരളത്തിനായി രോഹൻ എസ് കുന്നുമ്മലും സച്ചിൻ ബേബിയും അർധ സെഞ്ച്വറികൾ നേടി.

രോഹൻ എസ് കുന്നുമ്മൽ 56 റൺസ് ആണ് എടുത്തത്‌. മറ്റൊരു ഓപ്പണറായ കൃഷ്ണപ്രസാദ് 21 റൺസ് എടുത്ത് പുറത്തായി. 100ആം ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുന്ന രോഹൻ പ്രേം ഡക്കിലും പുറത്തായി. ക്യാപ്റ്റൻ സഞ്ജു സാംസൺ 36 പന്തിൽ 38 റൺസ് എടുത്ത് കളം വിട്ടു.

130 പന്തിൽ 8 ബൗണ്ടറികളോടെ 65 റൺസുമായി സച്ചിൻ ബേബി പൊരുതു നോക്കൊയെങ്കിലും ലീഡിലേക്ക് എത്തിയില്ല.മുംബൈക്ക് ആയി
ശിവം ദൂബെ, ഷാംസ് മുലാനി, തനുഷ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.