ഹാർദിക് പാണ്ഡ്യ രഞ്ജി ട്രോഫി കളിക്കില്ല

ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ രഞ്ജി ട്രോഫിയിൽ ബറോഡക്ക് ഒപ്പം കളിക്കില്ല. രഞ്ജി ട്രോഫിയിൽ കളിക്കാതെ ഇന്ത്യൻ ക്രിക്കറ്റിലേക്കുള്ള തന്റെ തിരിച്ചുവരവിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് ഹാർദിക് രഞ്ജിക്ക് ഇടവേള കൊടുക്കുന്നത്‌‌‌. ഫെബ്രുവരി 10ന് ആണ് രഞ്ജി ട്രോഫി ആരംഭിക്കുന്നത്.

ബറോഡ ടീമിന്റെ നായകനായി കേദാർ ദേവ്ധറിനെ തിരഞ്ഞെടുത്തു. ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിന് മുന്നോടിയായി ബറോഡ ക്രിക്കറ്റ് അസോസിയേഷൻ 20 അംഗ ടീമിനെ ആണ് പ്രഖ്യാപിച്ചത്. വിഷ്ണു സോളങ്കിയെ വൈസ് ക്യാപ്റ്റൻ ആയും തിരഞ്ഞെടുത്തു.

Baroda Squad: Kedar Dhevdhar, Vishnu Solanki, Pratyush Kumar, Shivalik Sharma, Krunal Pandya, Abhimanyusingh Rajput, Dhruv Patel, Mitesh Patel, Lukman Meriwala, Babasafikhan Pathan (wk), Atit Sheth, Bhargav Bhatt, Parth Kohli, Shashwat Rawat, Soyeb Sopariya, Kartik Kakade, Gurjindersingh Mann, Jyotsnil Singh, Ninad Rathwa, Akshay More