പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ചെയർമാനായി മുൻ പാകിസ്ഥാൻ ക്യാപ്റ്റനും പ്രമുഖ കമന്റേറ്ററുമായ റമീസ് രാജ നാളെ ചുമതലയേൽക്കും. നാളെ നടക്കുന്ന ബോർഡ് ഓഫ് ഗവർണേഴ്‌സിന്റെ പ്രേത്യേക മീറ്റിംഗിലാവും റമീസ് രാജയെ പി.സി.ബി ചെയർമാനായി തിരഞ്ഞെടുക്കുക. പാകിസ്ഥാൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ ആണ് റമീസ് രാജയെ പി.സി.ബി ചെയർമാൻ സ്ഥാനത്തേക്ക് ശുപാർശ ചെയ്തത്.
നേരത്തെ പി.സി.ബി ചെയർമാനായിരുന്ന ഇഹ്‌സാൻ മാനി 3 വർഷത്തെ കാലാവധി കഴിഞ്ഞതോടെയാണ് പുതിയ ചെയർമാനെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. ഔദ്യോഗിമായി ചുമതല ഏറ്റെടുക്കുന്നതിന് മുൻപ് തന്നെ റമീസ് രാജ ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ തിരഞ്ഞെടുപ്പിൽ ഇടപെട്ടിരുന്നു എന്നും പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.