99ആം മിനുട്ടിൽ വിജയ ഗോളുമായി അത്ലറ്റിക്കോ മാഡ്രിഡ്

ലാലിഗയിൽ നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിന് മികച്ച വിജയം. ഇന്ന് എസ്പാൻയോളിനെ നേരിട്ട അത്ലറ്റിക്കോ മാഡ്രിഡ് ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷത്തിലാണ് വിജയ ഗോൾ നേടിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് അത്ലറ്റിക്കോ മാഡ്രിഡ് തിരിച്ചടിച്ച് 2-1ന് വിജയിച്ചത്. 40ആം മിനുട്ടിൽ റൗൾ തോമസ് ആണ് എസ്പാൻയോളിന് ലീഡ് നേടിയത്. ആ ലീഡ് 79ആം മിനുട്ട് വരെ അവർ നിലനിർത്തി.

എന്നാൽ 79 മിനുട്ടിൽ കരാസ്കോ അത്ലറ്റിക്കോ മാഡ്രിഡിന് പ്രതീക്ഷ നൽകികൊണ്ട് സമനില നൽകി. പിന്നീട് വിജയഗോളിനായി പൊരുതിയ സിമിയോണിയുടെ ടീം ഇഞ്ച്വറി ടൈമിന്റെ ഒമ്പതാം മിനുട്ടിലാണ് വിജയ ഗോൾ നേടുയത്. തോമസ് ലെമാർ ആണ് സ്കോറർ. 4 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്.