ബെംഗളൂരൂവിൽ രോഹിത്ത് രക്ഷകനാകുമോ ?

- Advertisement -

ഏകദിന പരമ്പരയിലെ ജയപരാജയം നിർണയിക്കുന്ന മത്സരം വീണ്ടും ബെംഗളൂരുവിൽ വന്നിരിക്കുകയാണ്. ഇന്നത്തെ മത്സരം ആരു ജയിച്ചാലും അവർക്ക് സ്വന്തമാണ് പരമ്പര. ഇന്ത്യയും ഓസ്ട്രേലിയയും ഇപ്പോൾ ഓരോ ഏകദിനങ്ങൾ വീതം ജയിച്ചിരിക്കുകയാണ്. ഇതിനു മുൻപ് പരമ്പരയുടെ ജേതാക്കളെ ബെംഗളൂരുവിൽ വെച്ച് നിർണയിച്ചത് 2013 ലായിരുന്നു.

അന്ന് രണ്ട് മത്സരങ്ങൾ വീതം ഇന്ത്യയും ഓസ്ട്രേലിയയും ജയിച്ചിരുന്നു. എന്നാൽ രോഹിത്ത് ശർമ്മയുടെ 209 ന്റെ ഇന്നിംഗ്സ് ആയിരുന്നു സീരിസ് ഡിസൈഡറായത്. ഇന്ന് ടോസ്സ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഒസീസിനെ പിടിച്ച് കെട്ടാൻ ഇന്ത്യൻ ബൗളർമാർക്കായി. സ്മിത്തിന്റെ ഒറ്റയാൾ പോരാട്ടമുണ്ടായിട്ടും 9 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയക്ക് 286 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.

Advertisement