ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടി20 മത്സരം ജയിച്ചതിന് പിന്നാലെ രാജ്കോട്ടിലെ പിച്ചിനെ പുകഴ്ത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. രാജ്കോട്ടിലെ പിച്ച് ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചായിരുന്നുവെന്നും രോഹിത് ശർമ്മ പറഞ്ഞു. മത്സരത്തിൽ 43 പന്തിൽ 85 റൺസ് എടുത്ത രോഹിത് ശർമ്മ ഇന്ത്യക്ക് 8 വിക്കറ്റ് ജയം സമ്മാനിച്ചിരുന്നു. മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും രോഹിത് ശർമ്മക്ക് തന്നെയായിരുന്നു.
മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നർമാരായ ചഹാലിനെയും വാഷിംഗ്ടൺ സുന്ദറിനെയും രോഹിത് ശർമ്മ അഭിനന്ദിക്കുകയും ചെയ്തു. മത്സരത്തിൽ ബംഗ്ളദേശ് മികച്ച ബാറ്റിംഗ് നടത്തുന്ന സമയത്താണ് ചഹാലും വാഷിംഗ്ടൺ സുന്ദറും മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയത്.
മത്സരത്തിൽ ഇന്ത്യയുടെ ഫീൽഡിങ് മികച്ചതായിരുന്നില്ലെന്ന് സമ്മതിച്ച രോഹിത് ശർമ്മ പക്ഷെ ഇന്ത്യയുടെ ലക്ഷ്യം മുഴുവൻ മത്സരം ജയിക്കുന്നതിൽ ഉണ്ടായിരുന്നെന്നും പറഞ്ഞു. രാജ്കോട്ടിലെ പിച്ച് ബാറ്റിങ്ങിനെ തുണക്കുന്നതായിരുന്നെന്ന് പറഞ്ഞ ഇന്ത്യൻ ക്യാപ്റ്റൻ രണ്ടാം ഇന്നിങ്സിൽ ബൗൾ ചെയുന്നത് എളുപ്പമായിരുന്നില്ലെന്നും അത് ഇന്ത്യൻ മുതലെടുത്തുവെന്നും രോഹിത് ശർമ്മ പറഞ്ഞു.