“സെറ്റ് പീസ് ഡിഫൻഡ് ചെയ്യാൻ ആകാത്തതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നം”

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ പ്രധാന പ്രശ്നം സെറ്റ് പീസുകൾ ഡിഫൻഡ് ചെയ്യാൻ ആവാത്തതാണെന്ന് പരിശീലകൻ ഈൽകോ ഷറ്റോരി. കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയ ഗോളുകളിൽ ഭൂരിഭാഗവും സെറ്റ് പീസുകളിൽ നിന്നായിരുന്നു. അദ്ദേഹം പറഞ്ഞു. മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിൽ ഒരു ത്രോ എടുക്കുമ്പോൾ രണ്ട് താരങ്ങൾ അവരുടെ കർത്തവ്യം ചെയ്തില്ല. അത് അന്ന് കേരള ബ്ലാസ്റ്റേഴ്സിന് വിനയായി. ഷറ്റോരി പറഞ്ഞു.

ഹൈദരാബാദിനെതിരെയും ഇതു തന്നെയായിരുന്നു പ്രശ്നം. ചെയ്യേണ്ട പ്രവർത്തികൾ ചെയ്തില്ല എങ്കിൽ ഇത് സംഭവിക്കും. ഈ മത്സരങ്ങൾ ഒക്കെ കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കേണ്ടതായിരുന്നു എന്നും ഷറ്റോരി പറഞ്ഞു. പരിക്കും ടീമിന് പ്രശ്നമാണ്. ഡിഫൻസിൽ സുയിവർലൂൺ കൂടെ പരിക്കേറ്റു പുറത്തിരിക്കുകയാണ്. മധ്യനിരയിലെ പ്രധാന താരം ആർക്കസിനെയും നഷ്ടമായി. ഈ പ്രശ്നങ്ങൾ ഒക്കെ കേരള ബ്ലാസ്റ്റേഴ്സിന് മറികടക്കേണ്ടതുണ്ട് എന്നും ഷറ്റോരി പറഞ്ഞു

Advertisement