ഗോകുലത്തിന്റെ ന്യൂട്രീഷൻ പാട്ണറായി ഫാസ്റ്റ് ആൻഡ് അപ്പ് തുടരും

- Advertisement -

ഗോകുലം എഫ് സിക്ക് ഒപ്പം ന്യൂട്രീഷൻ സ്പോൺസറായ ഫാസ്റ്റ് ആൻഡ് അപ്പ് തുടരും. കഴിഞ്ഞ സീസണിൽ ഗോകുലത്തിനൊപ്പം കൈകോർത്ത് സ്പോർട്സ് ന്യൂട്രീഷൻ ബ്രാൻഡായ ഫാസ്റ്റ് ആൻഡ് അപ്പ് ഇന്നലെ പുതിയ കരാറിൽ ഒപ്പുവെച്ചു. മൂന്ന് വർഷത്തേക്കാണ് പുതിയ കരാർ. ഗോകുലത്തിനായുള്ള ന്യൂട്രീഷൻ ഇനി വിതരണം ചെയ്യുക ഫാസ്റ്റ് ആൻഡ് അപ്പ് ആകും.

ലോകോത്തര സ്പോർട്സ് ബ്രാൻഡായ എയറോന്യൂട്രിക് സ്പോർട്സ് ബ്രാൻഡിന്റെ ന്യൂട്രീഷൻ ബ്രാൻഡാണ് ഫാസ്റ്റ് അപ്പ്. ഫാസ്റ്റ് ആൻഡ് അപ്പുമായുള്ള സഹകരണം ഗോകുലം എഫ് സിക്ക് മികച്ച രീതിയിൽ സഹായകരമാകും എന്നും. താരങ്ങൾക്ക് മെച്ചപ്പെട്ട ന്യൂട്രീഷൻ ഇത് ഉറപ്പിക്കും എന്ന് ഗോകുലം സി ഇ ഒ അശോക് കുമാറ്റ് പറഞ്ഞു. ഗോകുലവുമായി സഹകരിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് എയറീന്യൂട്രിക്സ് സി ഇ ഒ വിജയരാഘവൻ വേണുഗോപാൽ പറഞ്ഞു.

Advertisement