മഴ വന്നു, ഇന്ത്യൻ ഇതിഹാസങ്ങളുടെ മത്സരം ഉപേക്ഷിച്ചു

Newsroom

20220925 213319
Download the Fanport app now!
Appstore Badge
Google Play Badge 1

റോഡ് സേഫ്റ്റി സീരീസിൽ ഒരിക്കൽ കൂടെ ഇന്ത്യൻ ഇതിഹാസങ്ങളിടെ മത്സരം മഴ കാരണം മുടങ്ങി. ഇന്ന് ബംഗ്ലാദേശ് ഉയർത്തിയ 122 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 29-1 എന്ന സ്കോറിൽ നിൽക്കെ മഴ എത്തി. റെയ്നയും ബദരിനാഥും ആയിരുന്നു ക്രീസിൽ. സച്ചിനും യുവരാജും അടക്കമുള്ള താരങ്ങൾ ഇറങ്ങാനും ഉണ്ടായിരുന്നു. മഴ മാറാത്തതിനാൽ കളി ഉപേക്ഷിക്കാൻ തീരുമാനിച്ചു‌.

ഇന്ത്യ,

ഇന്ന് ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് ലെജൻഡ്സിന് ആകെ 121/9 റൺസ് മാത്രമെ എടുക്കാനായുള്ളൂ. 23 റൺസ് എടുത്ത ദിമാൻ ഘോഷും 20 റൺസ് എടുത്ത അഫ്താബ് അഹമ്മദും മാത്രമെ ബംഗ്ലാദേശ് നിരയിൽ കുറച്ചെങ്കിലും പിടിച്ചു നിന്നുള്ളൂ.

ഇന്ത്യക്കായി പ്രഖ്യാൻ ഓജ 3 വിക്കറ്റുകൾ നേടി. അഭിമന്യു മിഥുൻ, വിനയ് കുമാർ എന്നിവർ രണ്ട് വിക്കറ്റും രാഹുൽ ശർമ്മ ഒരു വിക്കറ്റും വീഴ്ത്തി.