സൗത്താംപ്ടണില്‍ ആദ്യ സെഷന്‍ മഴ മൂലം നഷ്ടമാകും

Sports Correspondent

സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ അവസാന ദിവസത്തെ കളിയുടെ ആരംഭം മഴ മൂലം വൈകി. ആദ്യ ദിവസത്തെ ലഞ്ചിന് ഏതാനും മിനുട്ടുകള്‍ മാത്രമുള്ളപ്പോളും മത്സരം ഇതുവരെ തുടങ്ങാനായിട്ടില്ല. ഫോളോ ഓണ്‍ ചെയ്യപ്പെട്ട ശേഷം തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 100/2 എന്ന നിലയില്‍ പാക്കിസ്ഥാന്‍ നില്‍ക്കുമ്പോളാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് പ്രതികൂല കാലാവസ്ഥ തടസ്സം സൃഷ്ടിക്കുന്നത്.

ഇന്ത്യന്‍ സമയം 6.10ന് പരിശോധനയ്ക്ക് ശേഷം മാത്രമേ കളി ഇന്ന് നടക്കുമോ ഇല്ലയോ എന്നത് വ്യക്തമാകുകയുള്ളു. ഇംഗ്ലണ്ട് പരമ്പരയില്‍ 1-0ന് ലീഡ് ചെയ്യുകയാണ്. സൗത്താംപ്ടണിലെ രണ്ടാം ടെസ്റ്റ് മഴ മൂലം ഉപേക്ഷിച്ചിരുന്നു. 135 ഓവറില്‍ താഴെ മാത്രമാണ് അന്ന് മത്സരത്തില്‍ അരങ്ങേറിയത്.