ജെയിംസ് ആൻഡേഴ്സൺ ഒരു പ്രചോദനമാണെന്ന് ഇംഗ്ലണ്ട് പരിശീലകൻ

- Advertisement -

ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സണെ പ്രശംസിച്ച് ഇംഗ്ലണ്ട് പരിശീലകൻ ക്രിസ് സിൽവർവുഡ്. ജെയിംസ് ആൻഡേഴ്സൺ ഒരു പ്രചോദനമാണെന്നും പാകിസ്ഥാനെതിരെ മൂന്നാം ക്രിക്കറ്റ് ഇംഗ്ലണ്ട് ജയിക്കുകയും ആൻഡേഴ്സൺ ടെസ്റ്റിൽ 600 വിക്കറ്റ് നേടുകയും ചെയ്യണമെന്നും ക്രിസ് സിൽവർവുഡ് പറഞ്ഞു. നിലവിൽ ടെസ്റ്റിൽ ജെയിംസ് ആൻഡേഴ്സൺ 599 വിക്കറ്റുകളാണ് വീഴ്ത്തിയത്.

ആൻഡേഴ്സൺ ഈ നേട്ടങ്ങൾ എത്തിപ്പിടിക്കാൻ ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ടെന്നും താരം മറ്റുള്ള ബൗളർമാരെ നിരന്തരം സഹായിക്കുന്നുണ്ടെന്നും ഇംഗ്ലണ്ട് പരിശീലകൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാൾ തങ്ങളുടെ ഡ്രസിങ് റൂമിൽ ഇരുന്ന് രാജ്യത്തിനായി കളിക്കുന്നത് മികച്ച കാര്യമാണെന്നും ക്രിസ് സിൽവർവുഡ് പറഞ്ഞു.

നിലവിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഫോളോ ഓൺ വഴങ്ങിയ പാകിസ്ഥാൻ രണ്ടാം ഇന്നിങ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എടുത്തു നിൽക്കെ വെളിച്ചക്കുറവ് മൂലം മത്സരം നിർത്തിവെക്കുകയായിരുന്നു.

Advertisement