മഴ വില്ലനാകുന്നു, ഇന്ത്യ – ദക്ഷിണാഫ്രിക്ക ടോസ്സ് വൈകും

- Advertisement -

വീണ്ടും ഇന്ത്യയുടെ മറ്റൊരു T20 സീരീസ് കൂടെ മഴക്കെടുതിയിൽ. ധർമ്മശാലയിൽ പെയ്യുന്ന മഴ ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ട്വെന്റി-ട്വെന്റി മാച്ചിന്റെ ടോസ്സ് വൈകിപ്പിച്ചു. ഇന്ന് മൂന്ന് മണിക്ക് ശേഷം അരമണിക്കൂറോളം തുടർച്ചയായ മഴ ഉണ്ടായിരുന്നു. പിന്നീട് മഴക്ക് കുറവ് വന്നെങ്കിലും ഇപ്പോളും ചാറ്റൽ മഴ തുടരുന്നു.

താഹിറും ഡുപ്ലെസിയുമടക്കമുള്ള പ്രമുഖ താരങ്ങൾക്ക് വിശ്രമമനുവദിച്ചാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. T20 ലോകകപ്പ് അടുത്ത് നിൽക്കെ യുവതാരനിരയുമായാണ് ഡികോക്കും സംഘവും ഇറങ്ങുന്നത്.

Advertisement