ക്രിസ്റ്റിയുടെ ഗോൾ, എഫ് സി ഗോവ റിസേർവ്സിന് വിജയം

- Advertisement -

മലയാളി താരം ക്രിസ്റ്റിയുടെ മികവിൽ എഫ് സി ഗോവ റിസേർവ് ടീമിന് വിജയം. പോലീസ് കപ്പിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ഗോവ ഗ്വാർഡിയൻ ഏഞ്ചൽസിനെയാണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എഫ് സൊ ഗോവയുടെ വിജയം. കളിയുടെ 64ആം മിനുട്ടിലാണ് ക്രിസ്റ്റി വിജയ ഗോൾ നേടിയത്. ഈ സീസണിൽ ഗോവയിൽ എത്തിയ ക്രിസ്റ്റി ക്ലബിലെ പരിശീലകരുടെ ഒക്കെ വലിയ പ്രശംസ തന്നെ നേടുന്നുണ്ട്.

കേരളത്തിലെ മികച്ച യുവ ടാലന്റുകളിൽ ഒന്നായ ക്രിസ്റ്റിയെ കണക്കാക്കുന്നത്. ചാലക്കുടി സ്വദേശിയാണ്. ക്രിസ്റ്റി കേരള വർമ്മ കോളേജിനായി നടത്തിയ പ്രകടനങ്ങളിലൂടെയാണ് ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. കഴിഞ്ഞ ഗോൾ ടൂർണമെന്റിൽ കേരള വർമ്മയ്ക്കായി കളിച്ച ക്രിസ്റ്റി ആ ടൂർണമെന്റിൽ ടോപ്പ് സ്കോററും മികച്ച താരവുമായിരുന്നു.

കഴിഞ്ഞ കേരള പ്രീമിയർ ലീഗിൽ എഫ് സി കേരള ജേഴ്സിയിലും ക്രിസ്റ്റി ഉണ്ടായിരുന്നു. മുമ്പ് കോഴിക്കോട് യൂണിവേഴ്സിറ്റി ടീമിന്റെയും ഭാഗമായിട്ടുണ്ട് ഈ യുവതാരം. ക്രിസ്റ്റിയുടെ ദേശീയ തലത്തിലുള്ള ആദ്യ ക്ലബാകും എഫ് സി ഗോവ. 19കാരനായ ക്രിസ്റ്റി ഉടൻ തന്നെ ഗോവയുടെ സീനിയർ ടീമിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.

Advertisement