റെയ്ന ടീമിൽ, ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യൻ ടി20 ടീം പ്രഖ്യാപിച്ചു

- Advertisement -

ഫെബ്രുവരി 18ന് തുടങ്ങുന്ന ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 മത്സരങ്ങൾക്കായുള്ള ടീമിൽ സുരേഷ് റെയ്നയും. സീനിയർ താരങ്ങളുടെ തിരിച്ചുവരവോടെ കഴിഞ്ഞ ടി20 സീരിസിൽ ടീമിൽ ഉണ്ടായിരുന്ന മുഹമ്മദ് സിറാജ്, വാഷിംഗ്‌ടൺ സുന്ദർ, ബേസിൽ തമ്പി എന്നിവർ ടീമിന് പുറത്തായി.

2017 ഫെബ്രുവരി 1നാണ് റെയ്ന അവസാനമായി ഇന്ത്യക്ക് വേണ്ടി ടി20 മത്സരം കളിച്ചത്. പ്രാദേശിക ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് റെയ്നയ്ക്ക് ഒരു വർഷത്തിന് ശേഷം ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറന്നത്. മുഷ്താഖ് അലി ടി20ഉയിൽ ബംഗാളിനെതിരെ പുറത്താകാതെ നേടിയ 126 റൺസും തമിഴ്നാടിനെതിരെയും ബറോഡക്കെതിരെയും നേടിയ അർദ്ധ സെഞ്ചുറികളുമാണ് താരത്തിനെ ഇന്ത്യൻ ടീമിലെത്തിച്ചത്.

ഇന്ത്യൻ ടീം:

വിരാട് കോഹ്‌ലി ( ക്യാപ്റ്റൻ), രോഹിത് ശർമ്മ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, കെ.എൽ രാഹുൽ, സുരേഷ് റെയ്ന, എം.എസ്.ധോണി, ദിനേശ് കാർത്തിക്, ഹർദിക് പാണ്ട്യ, മനീഷ് പണ്ടേ, അക്സർ പട്ടേൽ, ചഹാൽ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ജയദേവ്  ഉനദ്കട്ട്, ശാർദൂൾ താക്കൂർ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement