രാഹുല്‍ തന്നെ ഇന്ത്യയ്ക്കായി ലോകകപ്പിൽ ഓപ്പൺ ചെയ്യും, വിരാട് കോഹ്‍ലിയെ ഇന്ത്യ മൂന്നാം ഓപ്പണറായി പരിഗണിക്കും – രോഹിത് ശര്‍മ്മ

ഇന്ത്യയ്ക്ക് വേണ്ടി കെഎൽ രാഹുല്‍ ആയിരിക്കും തന്നോടൊപ്പം ലോകകപ്പിൽ ഓപ്പൺ ചെയ്യുക എന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. കെഎൽ രാഹുലിന്റെ പ്രകടനം പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ലെന്നും താരം ശ്രദ്ധേയമായ പ്രകടനമാണ് ഇന്ത്യയ്ക്കായി പലപ്പോഴും പുറത്തെടുത്തിട്ടുള്ളതെന്നും രോഹിത് വ്യക്തമാക്കി.

ഇന്ത്യയുടെ മൂന്നാം ഓപ്പണര്‍ റോളിലേക്ക് വിരാട് കോഹ്‍ലിയെ ടീം തീര്‍ച്ചയായും പരിഗണിക്കുമെന്നും രോഹിത് ശര്‍മ്മ പറഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 പരമ്പരയ്ക്ക് മുമ്പുള്ള പത്ര സമ്മേളനത്തിലാണ് രോഹിത് ശര്‍മ്മ  ഇക്കാര്യം വെളിപ്പെടുത്തിയത്.

വിരാട് കോഹ്‍ലിയുടെ ഏഷ്യ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെ പുറത്തെടുത്ത പ്രകടനത്തിൽ ടീമിന് തൃപ്തിയുണ്ടെന്നും ആവശ്യമെങ്കില്‍ ലോകകപ്പിൽ വിരാടിനെ ഓപ്പണറായി പരിഗണിക്കുമെന്നും രോഹിത് പറ‍ഞ്ഞു.