ലക്ഷ്യം പരമ്പര വിജയിക്കുക, എല്ലാ യുവ താരങ്ങള്‍ക്കും അവസരം നല്‍കുക അസാധ്യം – രാഹുല്‍ ദ്രാവിഡ്

Draviddhawan

ശ്രീലങ്കയിൽ പരമ്പര സ്വന്തമാക്കുക എന്നത് തന്നെയാണ് ഇന്ത്യയുടെ മുഖ്യ ലക്ഷ്യമെന്നും യുവ താരങ്ങള്‍ക്കെല്ലാം അവസരം നല്‍കുക എന്നത് പ്രായോഗികമായ കാര്യമല്ലെന്നും പറഞ്ഞ് ലങ്കയിലെ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ്. ഐപിഎലിൽ മികവ് തെളിയിച്ച ആറ് പുതുമ താരങ്ങളാണ് ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമിലുള്ളത്.

ചെറിയ ടൂര്‍ ആയതിനാൽ തന്നെ ഇവരിലെല്ലാവര്‍ക്കും അവസരം നല്‍കുവാന്‍ സാധിച്ചേക്കില്ലെന്നത് സത്യമാണെന്നും 20 മികച്ച കളിക്കാരുള്ള സംഘത്തിൽ എല്ലാവര്‍ക്കും അവസരം ലഭിയ്ക്കുമെന്ന് ചിന്തിക്കുന്നത് അസാധ്യമായ കാര്യമാണെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

ഏറ്റവും മികച്ച കോമ്പിനേഷനാവും ടീം മാനേജ്മെന്റ് ലക്ഷ്യം വയ്ക്കുകയെന്നും അവസരം ലഭിച്ചില്ലെങ്കിലും സീനിയര്‍ താരങ്ങളിൽ നിന്ന് ഏറെ പഠിക്കുവാന്‍ യുവതാരങ്ങള്‍ക്ക് സാധിക്കുമെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു. അന്താരാഷ്ട്ര തലത്തിലെ മത്സരങ്ങള്‍ അണ്ടര്‍ 19, എ ടീം എന്നിവയിൽ നിന്ന് ഏറെ വ്യത്യസ്തമാണെന്നും രാഹുല്‍ ദ്രാവിഡ് കൂട്ടിചേര്‍ത്തു.

Previous articleആർച്ചറി ലോകകപ്പിൽ മൂന്നു സ്വർണ മെഡൽ നേട്ടവുമായി ദീപിക കുമാരി, മികസഡിൽ നേട്ടം ഭർത്താവിനൊപ്പം
Next articleഫ്രഞ്ച് അത്ഭുത യുവതാരം കാമവിംഗയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം