ലങ്കന്‍ ടൂറിന് ഇന്ത്യയ്ക്ക് കോച്ചായി എത്തുക രാഹുല്‍ ദ്രാവിഡ്

- Advertisement -

ലങ്കന്‍ ടൂറിന് പോകുന്ന ഇന്ത്യന്‍ പരിമിത ഓവര്‍ ടീമിന് കോച്ചായി എത്തുക രാഹുല്‍ ദ്രാവിഡ് എന്ന് അറിയിച്ച് ബിസിസിഐ. നേരത്തെ തന്നെ ഇത്തരം വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഈ വിഷയത്തില്‍ വന്നിരുന്നില്ല. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാഡമി തലവന്‍ ആണ് രാഹുല്‍ ദ്രാവിഡ്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുവാന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ഇംഗ്ലണ്ടിലേക്ക് പറക്കുന്നതിനാല്‍ രണ്ടാം നിര ടീമിനെയാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് അയയ്ക്കുന്നത്. 2014ല്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി രാഹുല്‍ ദ്രാവിഡ് ഇംഗ്ലണ്ട് ടൂറിനിടെ പ്രവര്‍ത്തിച്ചിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ടീമുമായി രാഹുല്‍ ദ്രാവിഡ് സഹകരിക്കുന്നത്.

ഇന്നത്തെ ഇന്ത്യന്‍ രണ്ടാം നിരയുമായി അണ്ടര്‍ 19, ഇന്ത്യ എ എന്നീ ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് രാഹുല്‍ ദ്രാവിഡ്.

Advertisement