ഹകനെ തേടി ഖത്തർ ക്ലബിന്റെ വലിയ ഓഫർ

Images (3)
- Advertisement -

എ സി മിലാന്റെ വിശ്വസ്ഥനായ മധ്യനിര താരം ഹകൻ ചാഹനഗ്ലുവിനെ തേടി ഖത്തറിൽ നിന്ന് വലിയ ഓഫർ. ഖത്തർ ക്ലബായ അൽ ദുഹൈൽ ആണ് വലിയ ഓഫറുമായി താരത്തെ സമീപിച്ചിരിക്കുന്നത്. 32 മില്യൺ മൂന്ന് വർഷത്തേക്ക് വേതനമായി നൽകുന്ന കരാറാണ് താരത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ താരം ഓഫർ നിരസിക്കും എന്നാണ് റിപ്പോർട്ട്. എ സി മിലാനിൽ തുടരുന്ന കാര്യം തീരുമാനിച്ചില്ല എങ്കിലും യൂറോപ്പിൽ തന്നെ തുടരാനാണ് ചാഹനൊഗ്ലു ആഗ്രഹിക്കുന്നത്‌.

എ സി മിലാൻ ഇപ്പോഴും താരവുമായി ചർച്ചയിലാണ്. പുതിയ കരാർ താരം ഒപ്പുവെക്കണം എങ്കിൽ എ സി മിലാൻ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കേണ്ടതുണ്ട്. ചാഹനൊഗ്ലുവിനെ റാഞ്ചാൻ ആയി മിലാന്റെ വൈരികളായ യുവന്റസും ശ്രമിക്കുന്നുണ്ട്. 27കാരനായ താരം അവസാന നാലു വർഷമായി എ സി മിലാനിൽ ഉണ്ട്. ഇതിനു മുമ്പ് ജർമ്മൻ ക്ലബായ ലെവർകൂസനിലായിരുന്നു

Advertisement