“റോക്ക് സോളിഡ് രഹാനെ”, മെല്‍ബേണില്‍ ശതകം നേടി ഇന്ത്യന്‍ നായകന്‍

Sports Correspondent

മെല്‍ബേണില്‍ ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ 82 റണ്‍സിന്റെ മികച്ച ലീഡ് നേടി ഇന്ത്യ. മത്സരത്തിന്റെ രണ്ടാം ദിവസം അജിങ്ക്യ രഹാനെയുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ 277/5 എന്ന സ്കോറിലേക്ക് നീങ്ങിയത്. മെല്‍ബേണില്‍ താരം നേടുന്ന രണ്ടാമത്തെ ശതകമാണിത്. തന്റെ ടെസ്റ്റിലെ 12ാം ശതകവും താരം നേടി. രഹാനെയുടെ ക്യാച്ച് ഓസ്ട്രേലിയ സ്റ്റാര്‍ക്കിന്റെ ഓവറില്‍ കൈവിട്ടപ്പോള്‍ മഴയെത്തിയതോടെ രണ്ടാം ദിവസത്തെ കളി അവസാനിപ്പിക്കുവാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചു.

ഋഷഭ് പന്തിനെ നഷ്ടമാകുമ്പോള്‍ 173/5 എന്ന നിലയിലായിരുന്ന ഇന്ത്യയെ 104 റണ്‍സ് കൂട്ടുകെട്ടുമായി അജിങ്ക്യ രഹാനെയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. രഹാനെ 104 റണ്‍സും രവീന്ദ്ര ജഡേജ 40 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്.