ഈസ്റ്റ് ബംഗാളിനെ എല്ലാവരും വേട്ടയാടുക ആണെന്ന് ഫൗളർ

Img 20201210 155306
- Advertisement -

ഇന്നലെയും വിജയിക്കാൻ കഴിയാൻ ആവാത്തതോടെ ഈസ്റ്റ് ബംഗാൾ പരിശീലകൻ റോബി ഫൗളർ വലിയ സമ്മർദത്തിലാണ് ഉള്ളത്. എന്നാൽ ഈസ്റ്റ് ബംഗാൾ മികച്ച കളിയാണ് കാഴ്ചവെക്കുന്നത് എന്നും ആൾക്കാർ ഒക്കെ ഈസ്റ്റ് ബംഗാളിനെ വേട്ടയാടുക ആണെന്നും ഫൗളർ പറഞ്ഞു. ഇന്നലെ മത്സരശേഷം സ്റ്റാർസ്പോർട്സിലെ ഫുട്ബോൾ നിരീക്ഷകരുമയി സംസാരിക്കവെ റോബി ഫൗളർ രോഷാകുലനാവുകയും ചെയ്തു.

നിങ്ങൾ ഒഡീഷ എഫ് സിയുടെ പരിശീലകനോടോ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനോടോ അവർ സമ്മർദ്ദത്തിലാണെന്ന് ചോദിക്കുന്നില്ല എന്ന് ഫൗളർ പറഞ്ഞു. ഈസ്റ്റ് ബംഗാൾ വലിയ ക്ലബായത് കൊണ്ട് എല്ലാവും ഈ ക്ലബിന് എതിരെ തിരിഞ്ഞിരിക്കുകയാണ്. അദ്ദേഹം പറയുന്നു. ഒരുപാട് നല്ല കാര്യങ്ങൾ ഉണ്ടായിട്ടും ഈ ക്ലബിന്റെ നെഗറ്റീവ് തേടിപ്പിടിക്കുക ആണ് എല്ലാവരും അദ്ദേഹം പറഞ്ഞു.

Advertisement