ബിസിസിഐ അനുമതി ലഭിച്ചു, രഹാനെ ഹാംഷയറിലേക്ക്

എട്ട് കൗണ്ടി മത്സരങ്ങള്‍ കളിയ്ക്കുവാനായി ഇംഗ്ലണ്ടിലേക്ക് അജിങ്ക്യ രഹാനെ പറക്കും. ഹാംഷയറുമായാണ് താരം കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ബിസിസിഐ അനുമതി താരത്തിനു ലഭിച്ചതോടെ ഇനി വിസ ലഭിയ്ക്കേണ്ടത് മാത്രമാണ് താരം കടക്കേണ്ട കടമ്പ. മേയ്, ജൂണ്‍ മാസങ്ങളിലും ജൂലൈയുടെ തുടക്കത്തിലും താരം ഹാംഷയറിനൊപ്പമുണ്ടാകും.

തനിക്ക് ഹാംഷയറില്‍ കളിക്കുവാന്‍ അവസരം നല്‍കിയ ബിസിസിഐയ്ക്ക് നന്ദിയുണ്ടെന്ന് രഹാനെ അറിയിച്ചു. ഹാംഷയറിനു വേണ്ടി കളിയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമാകുവാന്‍ സാധിച്ചതിനും തനിക്ക് സന്തോഷമുണ്ടെന്നും രഹാനെ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രത്തിനു പകരമാണ് താരത്തെ ഹാംഷയര്‍ ടീമിലെത്തിച്ചിരിക്കുന്നത്.

എയ്ഡന്‍ മാര്‍ക്രം ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് സ്ക്വാഡില്‍ ചേരുവാന്‍ പോകുമ്പോള്‍ പകരക്കാരനായാണ് രാജസ്ഥാന്‍ റോയല്‍സ് മുന്‍ നായകനെ ഹാംഷയര്‍ ടീമിലേക്ക് എത്തിയ്ക്കുന്നത്.