രഹാനെക്ക് ഒരു അവസരം കൂടി ലഭിക്കുമെന്ന് ലക്ഷ്മൺ

Ajinkyarahane

മോശം ഫോമിൽ തുടരുന്ന ഇന്ത്യൻ ക്യാപ്റ്റൻ അജിങ്കെ രഹാനെക്ക് ഒരു അവസരം കൂടി ലഭിക്കുമെന്ന് മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മൺ. മുംബൈ ടെസ്റ്റിൽ രഹാനെക്ക് അവസരം ലഭിക്കുമെന്നും ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യർ ടീമിൽ നിന്ന് പുറത്താവാനാണ് ആണ് സാധ്യതയെന്നും ലക്ഷ്മൺ പറഞ്ഞു.

രാഹുൽ ദ്രാവിഡും വിരാട് കോഹ്‌ലിയും രഹാനെയെ പുറത്തിരുത്തുമെന്ന് കരുതുന്നില്ലെന്നും ലക്ഷ്മൺ കൂട്ടിച്ചേർത്തു. ഡിസംബർ 3നാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മുംബൈയിൽ ആരംഭിക്കുന്നത്. ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രഹാനെക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. ആദ്യ ഇന്നിങ്സിൽ 35 റൺസ് എടുത്ത പുറത്തായ രഹാനെ രണ്ടാം ഇന്നിങ്സിൽ വെറും 4 റൺസിന് പുറത്തായിരുന്നു. 2021ൽ ടെസ്റ്റിൽ മോശം ഫോമിലുള്ള രഹാനെയുടെ ആവറേജ് 20ൽ താഴെയാണ്.

Previous articleയാസിര്‍ അലി റിട്ടേര്‍ഡ് ഹര്‍ട്ട്, കൺകഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി നൂറുള്‍ ഹസന്‍
Next article“ആദ്യ മൂന്ന് മത്സരങ്ങളിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടന‌ങ്ങളിൽ സന്തോഷം