രഹാനെക്കും സെഞ്ചുറി, ഇന്ത്യ എ – ന്യൂസിലാൻഡ് എ മത്സരം സമനിലയിൽ

ഇന്ത്യ എ യും ന്യൂസിലാൻഡ് എയും തമ്മിലുള്ള രണ്ടമത്തെ അനൗദ്യോഗിക ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 467 എടുത്തു നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. ഇന്ത്യക്ക് വേണ്ടി ശുഭ്മൻ ഗില്ലിന് പുറമെ അജിങ്കെ രഹാനെയും സെഞ്ചുറി നേടി. 101 റൺസ് എടുത്ത രഹാനെയും 1 റൺസുമായി അശ്വിനും പുറത്താവാതെ നിന്നു.

നേരത്തെ ഇന്ത്യക്ക് വേണ്ടി ശുഭ്മൻ ഗിൽ(136), വിജയ് ശങ്കർ(66), ഹനുമ വിഹാരി(59), പൂജാര(53) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. നേരത്തെ ഡാരിൽ മിച്ചൽ പുറത്താവാതെ നേടിയ 103 റൺസിന്റെ പിൻബലത്തിലാണ് ന്യൂസിലാൻഡ് ആദ്യ ഇന്നിങ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 386 റൺസ് എടുത്തത്. പരമ്പരയിലെ രണ്ട് ടെസ്റ്റ് മത്സരങ്ങളും സമനിലയിലാണ് അവസാനിച്ചത്.