2 വിക്കറ്റ് ജയം, ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര സമനിലയിലാക്കി ഇംഗ്ലണ്ട്

Photo: Twitter/@englandcricket
- Advertisement -

ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഏകദിന മത്സരം ജയിച്ച് പരമ്പര 1-1 സമനിലയിലാക്കി ഇംഗ്ലണ്ട്. മൂന്നാം ഏകദിനത്തിൽ 2 വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോൽപിച്ചാണ് ഇംഗ്ലണ്ട് പരമ്പര സമനിലയിലാക്കിയത്. നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ജയിച്ചെങ്കിലും രണ്ടാമത്തെ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 7 വിക്കറ്റ് നഷ്ടത്തിൽ 256 റൺസാണ് നേടിയത്. 69 റൺസ് എടുത്ത ഡി കോക്കിന്റെയും പുറത്താവാതെ 53 പന്തിൽ 69 റൺസ് എടുത്ത മില്ലറുടെയും പ്രകടനമാണ് ദക്ഷിണാഫ്രിക്കക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

തുടർന്ന് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തിൽ 40 പന്ത് ബാക്കി നിൽക്കെ 257 റൺസ് എടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ഡെൻലി 66 റൺസും ജോ റൂട്ട് 49 റൺസും ബാരിസ്റ്റോ 43 റൺസും എടുത്തു. അവസാന ഘട്ടത്തിൽ ഇംഗ്ലണ്ടിന് തുടർച്ചയായി രണ്ട് വിക്കറ്റുകൾ നഷ്ട്ടപെട്ടപ്പോൾ 17 റൺസ് എടുത്ത മോയിൻ അലിയാണ് ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ചത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി എൻജിഡിയും ഹെൻഡ്രിക്‌സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Advertisement