ഇന്ത്യ എ -യെ നയിക്കുവാന്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ രഹാനെ, അവസാന രണ്ടില്‍ അങ്കിത് ഭാവനെ

ഇംഗ്ലണ്ട് ലയണ്‍സിനെ നേരിടുന്ന ഇന്ത്യ എ യെ ഏകദിനങ്ങളില്‍ നയിക്കുക അജിങ്ക്യ രഹാനെയും അങ്കിത് ഭാവനെയും. തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബ് സ്റ്റേഡിയത്തില്‍ നടക്കുന്ന അഞ്ച് ഏകദിനങ്ങളില്‍ ആദ്യത്തെ മൂന്നെണ്ണത്തില്‍ രഹാനെയാവും ടീമിനെ നയിക്കുക. അവസാന രണ്ട് മത്സരങ്ങളില്‍ അങ്കിത് ഭാവനെ നയിക്കും.

അഞ്ച് മത്സരങ്ങളിലും ടീമിന്റെ ഭാഗമായി ഉണ്ടാകുക അങ്കിത് ഭാവനെ, അക്സര്‍ പട്ടേല്‍, ശര്‍ദ്ധുല്‍ താക്കൂര്‍, നവദീപ് സൈനി, ദീപക് ചഹാര്‍, ജയന്ത് യാദവ്, അന്‍മോല്‍പ്രീത് സിംഗ്, റുജുരാജ് ഗായക്വാഡ് എന്നിവരാണ്.

മേല്‍പ്പറഞ്ഞവര്‍ക്ക് പുറമേ ആദ്യ മൂന്ന് മത്സരങ്ങളില്‍ അജിങ്ക്യ രഹാനെ, ശ്രേയസ്സ് അയ്യര്‍, ഹനുമ വിഹാരി, ഇഷാന്‍ കിഷന്‍, ക്രുണാല്‍ പാണ്ഡ്യ, മയാംഗ് മാര്‍ക്കണ്ടേ, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവരും അവസാന രണ്ട് മത്സരങ്ങളില്‍ ദീപക് ഹൂഡ, സിദ്ധേഷ് ലാഡ്, റിക്കി ഭുയി, ഋഷഭ് പന്ത്, ഹിമ്മത് സിംഗ്, രാഹുല്‍ ചഹാര്‍, അവേശ് ഖാന്‍ എന്നിവരും ടീമിനൊപ്പം ചേരും.