ജോഫ്ര ആര്‍ച്ചറെ സ്വന്തമാക്കി പിഎസ്എല്‍ ഫ്രാഞ്ചൈസി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്

- Advertisement -

ബിഗ് ബാഷിലെ കള്‍ട്ട് ഹീറോ ജോഫ്ര ആര്‍ച്ചര്‍ ഐപിഎല്‍ മാത്രമല്ല പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും കളിക്കുവാന്‍ ഒരുങ്ങുന്നു. സസക്സിന്റെ ഓള്‍റൗണ്ടര്‍ ബിഗ് ബാഷില്‍ ഹോബാര്‍ട്ട് ഹറികെയിന്‍സിനു വേണ്ടി പുറത്തെടുത്ത പ്രകടനമാണ് താരത്തെ ഓസ്ട്രേലിയയിലെ സൂപ്പര്‍ ഹീറോ ആക്കിയത്. ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് താരം കാര്‍ലോസ് ബ്രാത്‍വൈറ്റ് ലോക കപ്പ് യോഗ്യത മത്സരങ്ങള്‍ക്കായി തിരികെ മടങ്ങുന്നതിനു പകരക്കാരനായാണ് ജോഫ്രയെ ടീമില്‍ എടുത്തിരിക്കുന്നത്.

പിഎസ്എല്‍ ലെ ചില മത്സരങ്ങളില്‍ മാത്രമാവും താരം കളിക്കുക എന്നാണ് അറിയുന്നത്. ഈ കഴിഞ്ഞ ഐപില്‍ ലേലത്തില്‍ താരത്തിനെ കോടികള്‍ വില നല്‍കി രാജസ്ഥാന്‍ റോയല്‍സ് ആണ് സ്വന്തമാക്കിയത്. ഫെബ്രുവരി 22നു ദുബായിയിലാണ് പിഎസ്എല്‍ ആരംഭിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement