ദീർഘമായ ഇടവേളക്ക് ശേഷം പരിശീലനം പുനരാരംഭിച്ച് പൂജാര

- Advertisement -

കൊറോണ വൈറസ് ബാധയെ തുടർന്ന് നിർത്തിവെച്ച പരിശീലനം പുനരാരംഭിച്ച് ഇന്ത്യൻ ടെസ്റ്റ് താരം ചേതേശ്വർ പൂജാര. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നെടുംതൂണായ പൂജാര പരിശീലനം പുനരാരംഭിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ സർക്കാർ ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതോടെയാണ് പൂജാര പരിശീലനത്തിന് ഇറങ്ങിയത്.

 

കൊറോണ വൈറസ് ബാധയെ തുടർന്ന് ദീർഘ കാലത്തെ ഇടവേളക്ക് ശേഷമാണ് പൂജാര പരിശീലനം തുടങ്ങിയത്. ഇൻസ്റ്റാഗ്രാമിൽ താൻ പാഡ് കെട്ടുന്ന ഫോട്ടോയുമായാണ് പരിശീലനം പുനരാരംഭിച്ച വിവരം പൂജാര ആരാധകരെ അറിയിച്ചത്. ഈ വർഷം അവസാനം ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ഇന്ത്യയുടെ  ടെസ്റ്റ് പരമ്പരയാണ് പുജാരയുടെ അടുത്ത മത്സരം. നിലവിൽ ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് ടീമിൽ മാത്രമാണ് പൂജാര കളിക്കുന്നത്.

Advertisement