PSL

റഷീദ് ഖാന്‍ ലാഹോര്‍ ഖലന്തേഴ്സില്‍ ചേരും

Sports Correspondent

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ അവശേഷിക്കുന്ന മത്സരങ്ങളില്‍ റഷീദ് ഖാന്‍ ലാഹോര്‍ ഖലന്തേഴ്സ് നിരയിലേക്ക് മടങ്ങിയെത്തും. താരം നേരത്തെ രണ്ട് മത്സരങ്ങള്‍ കളിച്ച ശേഷം അഫ്ഗാനിസ്ഥാന്റെ സിംബാബ്‍വേയ്ക്കെതിരെയുള്ള മത്സരത്തില്‍ കളിക്കാനായി മടങ്ങിയെത്തിരുന്നു. റഷീദ് ഖാന് പകരം ഖലന്തേഴ്സ് ഷാക്കിബിനെ സ്വന്തമാക്കിയെങ്കിലും താരം പിന്നീട് ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു.

ഇപ്പോള്‍ റഷീദിനെ തന്നെ ടീമിലെത്തിക്കുവാന്‍ ഫ്രാഞ്ചൈസിയ്ക്ക് സാധിച്ചു. ഫെബ്രുവരിയില്‍ ആരംഭിച്ച പിഎസ്എല്‍ 14 മത്സരങ്ങള്‍ക്ക് ശേഷം നിര്‍ത്തി വയ്ക്കുകയായിരുന്നു. ടൂര്‍ണ്ണമെന്റ് ജൂണ്‍ 1ന് പുനരാരംഭിക്കുമെന്നാണ് അറിയുന്നത്. ഫൈനല്‍ ജൂണ്‍ 20ന് നടക്കും.