കോച്ചുമാര്‍ തരുന്ന സ്വാതന്ത്ര്യം തന്നെ വേറൊരു ബൗളറാക്കി മാറ്റുന്നു – മുഹമ്മദ് അമീര്‍

പിഎസ്എലില്‍ വിക്കറ്റുകള്‍ കൊയ്ത് മുന്നേറിയ താരമാണ് മുഹമ്മദ് അമീര്‍. ഓസ്ട്രേലിയന്‍ പര്യടനത്തിന് തൊട്ടുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം പരിമിത ഓവര്‍ ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കുന്നുണ്ട്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ തനിക്ക് മികവ് പുലര്‍ത്താനായതിന്റെ കാരണം താരം വ്യക്തമാക്കുകയായിരുന്നു.

ബൗളര്‍മാര്‍ക്ക് വേണ്ട സ്വാതന്ത്ര്യം കോച്ചുമാര്‍ തരികയാണെങ്കില്‍ തന്നെ തങ്ങള്‍ക്ക് മികച്ച രീതിയില്‍ പ്രകടനം പുറത്തെടുക്കുവാനുള്ള പ്രഛോദനം ആകുമെന്ന് മുഹമ്മദ് അമീര്‍ സൂചിപ്പിച്ചു. തനിക്ക് വസീം അക്രമും ഡീന്‍ ജോണ്‍സും നല്‍കിയ ഉപദേശം ഒരോവറില്‍ നിന്നെ രണ്ട് ബൗണ്ടറി അടിച്ചാലും ടീമിന് വിക്കറ്റ് ലഭിയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കണം എന്നതായിരുന്നുവെന്ന് മുഹമ്മദ് അമീര്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിംഗ്സിന് വേണ്ടിയാണ് മുഹമ്മദ് അമീര്‍ കളിക്കുന്നത്.

Previous articleറിയൽ കാശ്മീരിന്റെ യുവ മധ്യനിര താരം ഇനി കേരള ബ്ലാസ്റ്റേഴ്സിൽ
Next articleഗോകുലത്തിന്റെ ഇർഷാദും ഈസ്റ്റ് ബംഗാളിലേക്ക്