ഗോകുലത്തിന്റെ ഇർഷാദും ഈസ്റ്റ് ബംഗാളിലേക്ക്

ഈസ്റ്റ് ബംഗാളിന്റെ സൈനിംഗുകൾ അവസാനിക്കുന്നില്ല‌‌. ഇപ്പോൾ ഒരു മലയാളി താരത്തെ സ്വന്തമാക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ. ഗോകുലം കേരളയുടെ വിശ്വസ്ത താരമായ മുഹമ്മദ് ഇർഷാദിനെ ആണ് ഈസ്റ്റ് ബംഗാൾ നോട്ടമിട്ടിരിക്കുന്നത്. ഇർഷാദ് ഉടൻ ഈസ്റ്റ് ബംഗാളിൽ എത്തും എന്ന് ദേശീയ മാധ്യമമായ ഗോൾ ഡോട്ട് കോം പറയുന്നു‌.

അവസാന മൂന്ന് സീസണുകളികായി ഗോകുകത്തിനൊപ്പം ഇർഷാദ് ഉണ്ട്ം ഇതിനിടയിൽ മിനേർവയിലേക്ക് പോകാൻ ശ്രമിച്ചിരുന്നു എങ്കിലും പരിക്ക് കാരണം താരം തിരിച്ചുവരേണ്ടി വന്നു. വേഴ്സറ്റൈൽ താരമായ ഇർഷാദ് ഏതു ടീമിനും കരുത്താകും. മിഡ്ഫീൽഡർ ആണെങ്കിലും ഈ സീസണിൽ അധികവും റൈറ്റ് ബാക്കിന്റെ റോളിൽ ആയിരുന്നു ഇർഷാദ് ഗോകുലത്തിൽ കളിച്ചത്.

ഗോകുകത്തിന്റെ ഡ്യൂറണ്ട് കപ്പ് വിജയത്തികും ഇർഷാദ് വലിയ പങ്കുവഹിച്ചിരുന്നു. തിരൂർ സാറ്റ്‌ അക്കാഡമിയിലൂടെ വളർന്നു വന്ന ഇർഷാദ് സാറ്റിനായി കേരള പ്രീമിയർ ലീഗിൽ അടക്കം നിരവധി ടൂർണമെന്റുകളിൽ മുമ്പ് കളിച്ചിട്ടുണ്ട്. സർവീസസിന് വേണ്ടിയും മഹാരാഷ്ട്രയ്ക്ക് വേണ്ടും സന്തോഷ് ട്രോഫിയും കളിച്ചിട്ടുണ്ട്. ഡി.എസ്.കെ ശിവാജിയൻസ്, ഫത്തേഹ് ഹൈദരാബാദ് തുടങ്ങിയ ക്ലബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.

Previous articleകോച്ചുമാര്‍ തരുന്ന സ്വാതന്ത്ര്യം തന്നെ വേറൊരു ബൗളറാക്കി മാറ്റുന്നു – മുഹമ്മദ് അമീര്‍
Next articleഓസ്ട്രേലിയയുടെ ടി20 സെറ്റപ്പ് മികച്ചത്, ലോകകപ്പിനെ ഉറ്റുനോക്കുന്നത് പ്രതീക്ഷയോടെ