പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കറാച്ചി കിംഗ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ലാഹോര്‍ ഖലന്തേഴ്സിന് 134 റണ്‍സ്. ഇന്ന് കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ഖലന്തേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
പത്തോവറില്‍ ഓപ്പണര്‍മാരായ തമീം ഇക്ബാലും ഫകര്‍ സമനും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും നേടിയത് വെറും 68 റണ്‍സായിരുന്നു. ഉമൈദ് ആസിഫ് തമീം ഇക്ബാലിനെയും(35) ഫകര്‍ സമനെയും(27) ഒരേ ഓവറില്‍ പുറത്താക്കിയതോടെ ലാഹോറിന്റെ നില കൂടുതല്‍ പ്രതിസന്ധിയിലായി.
20 ഓവറില്‍ 134 റണ്‍സ് മാത്രമാണ് 7 വിക്കറ്റ് നഷ്ടത്തില്‍ ടീം നേടിയത്. 4 പന്തില്‍ പുറത്താകാതെ 12 റണ്‍സ് നേടിയ ഷഹീന്‍ അഫ്രീദിയും 14 റണ്‍സ് നേടി പുറത്താകാതെ നിന്ന ഡേവിഡ് വൈസുമാണ് ലാഹോറിനെ ഈ സ്കോറിലേക്ക് അവസാന ഓവറുകളില്‍ എത്തിച്ചത്.
ഉമൈദ് തന്റെ നാലോവറില്‍ വെറും 18 റണ്‍സിന് 2 വിക്കറ്റ് നേടിയപ്പോള്‍ അര്‍ഷദ് ഇക്ബാല്‍ 26 റണ്‍സ് വിട്ട് നല്‍കി 2 വിക്കറ്റ് വീഴ്ത്തി. വഖാസ് മക്സൂദിനും രണ്ട് വിക്കറ്റ് ലഭിച്ചു.