ബാബര്‍ അസമിന്റെ മികവില്‍ കറാച്ചി കിംഗ്സിന് കിരീടം

Babarazam
- Advertisement -

ലാഹോര്‍ ഖലന്തേഴ്സ് നല്‍കിയ 135 റണ്‍സ് വിജയ ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവറില്‍ മറികടന്ന് കറാച്ചി കിംഗ്സ്. ബാബര്‍ അസം പുറത്താകാതെ നേടിയ 63 റണ്‍സിന്റെ ബലത്തിലാണ് കറാച്ചിയുടെ അനായാസ വിജയം. ഷര്‍ജീല്‍ ഖാന്‍(13), അലെക്സ് ഹെയില്‍സ്(11) എന്നിവരുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്.

മൂന്നാം വിക്കറ്റില്‍ ബാബര്‍ അസമിന് പിന്തുണയായി ചാഡ്വിക് വാള്‍ട്ടണും ബാറ്റ് വീശിയപ്പോള്‍ കറാച്ചി ലക്ഷ്യത്തിന് അടുത്തെത്തി. 61 റണ്‍സ് ആണ് ഇരുവരും ചേര്‍ന്ന് നേടിയത്. 22 റണ്‍സ് നേടിയ ചാഡ്വികിനെ പുറത്താക്കി ദില്‍ബര്‍ ഹുസൈന്‍ തന്റെ രണ്ടാം വിക്കറ്റ് നേടി.

ഇഫ്തികര്‍ അഹമ്മദിനെയും ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡിനെയും ഹാരിസ് റൗഫ് പുറത്താക്കിയപ്പോള്‍ ഇമാദ് വസീം ബാബറിന് കൂട്ടായി എത്തി ടീമിനെ അഞ്ച് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. 10 റണ്‍സാണ് ഇമാദ് വസീം നേടിയത്.

Advertisement