പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്നുള്ള പിന്മാറ്റ തീരുമാനത്തിൽ നിന്ന് പിന്മാറി ഹസന്‍ അലി

Hasanali

വ്യക്തിപരമായ കാരണങ്ങളാൽ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞ ഹസന്‍ അലി തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. കുടുംബത്തിലൊരു പ്രശ്നമുണ്ടായിരുന്നുവെന്നും തന്റെ സാന്നിദ്ധ്യം ഏറെ ആവശ്യമായി തോന്നിയതിനാലാണ് ഈ തീരുമാനം എടുത്തതെന്ന് ഇന്നലെ ഹസന്‍ അലി സൂചിപ്പിച്ചിരുന്നു. എന്നാൽ തന്റെ ഭാര്യ ഈ വിഷയം പരിഹരിച്ചിരുന്നുവെന്നാണ് താരം അറിയിച്ചത്.

തന്റെ ഭാര്യ തന്നോട് ക്രിക്കറ്റു കരിയറും ശ്രദ്ധിക്കുവാനും പ്രശ്ന പരിഹാരം സ്വയം നടത്തിക്കോളാമെന്നും അറിയിക്കുകയായിരുന്നുവെന്ന് ഹസന്‍ അലി വ്യക്തമാക്കി.

Previous articleസെൽഫ് ഗോളും ചുവപ്പ് കാർഡും വിനയായി, പോളണ്ടിനെ നിശബ്ദരാക്കി സ്ലൊവാക്യ
Next articleസ്പെയിനെ സമനിലയിൽ തളച്ച് സ്വീഡൻ