നോർത്ത് ഈസ്റ്റിന്റെ രണ്ടു താരങ്ങൾക്ക് കൊറോണ, ടീം പരിശീലനം നിർത്തി

20201118 013414
- Advertisement -

ഐ എസ് എൽ ആരംഭിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമിൽ രണ്ട് താരങ്ങൾക്ക് കൊറോണ പോസിറ്റീവ്. ബയോ ബബിളി പ്രവേശിച്ച് ക്വാരന്റൈനും കഴിഞ്ഞ് കൊറോണ പോസിറ്റീവ് ആയത് ഐ എസ് എല്ലിന്റെ ബയോ ബബിളിന്ര് തന്നെ ആശങ്കയിൽ ആക്കിയിരിക്കുകയാണ്. രണ്ട് താരങ്ങളും ഐസൊലേഷനിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ടീം മുഴുവൻ ക്വാരന്റൈനിലും പോയി.

ടീം അംഗങ്ങൾക്ക് നെഗറ്റീവ് ആണെന്ന് ഉറപ്പാകിയ ശേഷം മാത്രമെ ഇനി പരിശീലനം തുടങ്ങാൻ നോർത്ത് ഈസ്റ്റിന് ആവുകയുള്ളൂ. ഇന്നലെ പോസിറ്റീവ് ആയവർക്ക് രണ്ട് ടെസ്റ്റുകൾ നെഗറ്റീവ് ആയാൽ മാത്രമേ ഇനി കളത്തിൽ ഇറങ്ങാൻ പറ്റുകയുള്ളൂ. 21ന് മുംബൈ സിറ്റിയെ ആണ് നോർത്ത് ഈസ്റ്റ് ആദ്യ മത്സരത്തിൽ നേരിടുന്നത്. ആ മത്സരം ഇപ്പോൾ അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. ഈ കോവിഡ് കേസ് വന്നത് ബയോ ബബിളിന് അകത്തെ സുരക്ഷ ശക്തമാക്കാൻ ഐ എസ് എൽ അധികൃതരെ നിർബന്ധിതരാക്കും.

Advertisement