പൃഥ്വിയെ ഒഴിവാക്കരുതായിരുന്നു – സരണ്‍ദീപ് സിംഗ്

പൃഥ്വി ഷായെ ഇത്തരത്തില്‍ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കേണ്ടതല്ലായിരുന്നുവെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ സരണ്‍ദീപ് സിംഗ്. വിരേന്ദര്‍ സേവാഗ് എന്താണോ ഇന്ത്യന്‍ ടെസ്റ്റ് ടീമിന് വേണ്ടി ചെയ്തത് അത് ആവര്‍ത്തിക്കുവാന്‍ ശേഷിയുള്ള ഒരു താരമാണ് പൃഥ്വി ഷായെന്നും യുവ താരത്തിനെ അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇത്തരത്തില്‍ മാറ്റി നിര്‍ത്തിയത് ശരിയായില്ലെന്ന് സരണ്‍ദീപ് സിംഗ് പറഞ്ഞു.

ഓസ്ട്രേലിയന്‍ ടൂറിന് ശേഷം ടീമില്‍ നിന്ന് പുറത്താക്കിയ ശേഷവും ആഭ്യന്തര ക്രിക്കറ്റില്‍ താരം മികച്ച ഫോമാണ് കാഴ്ചവെച്ചതെന്നും ടെക്നിക്കല്‍ പാകപിഴവുകള്‍ തിരുത്തി മുന്നോട്ട് വന്ന താരം ഐപിഎലിലും മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്ന് സരണ്‍ദീപ് വ്യക്തമാക്കി.