പൃഥ്വി ഷാ നേരത്തെ മടങ്ങിയതാണ് ഇന്ത്യയെ പിന്നിലാക്കിയത് – ആഡം ഗില്‍ക്രിസ്റ്റ്

Prithvishaw

അഡിലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത് പൃഥ്വി ഷാ വേഗത്തില്‍ പുറത്തായത് കൊണ്ടാണെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം ആഡം ഗില്‍ക്രിസ്റ്റ്. രണ്ട് ഇന്നിംഗ്സിലും പൃഥ്വി ഷാ വേഗത്തില്‍ മടങ്ങിയത് ഇന്ത്യയെ മത്സരത്തില്‍ പിന്നിലാക്കിയെന്ന് ഗില്‍ക്രിസ്റ്റ് പറഞ്ഞു.

കഴിഞ്ഞ പര്യടനത്തില്‍ പൃഥ്വി ടീമിനൊപ്പമുണ്ടായിരുന്നുവെന്നും താരത്തെക്കുറിച്ച് വലിയ പ്രതീക്ഷ ഏവരും പുലര്‍ത്തിയിരുന്നുവെങ്കിലും പരിക്കേറ്റ് താരം പുറത്ത് പോകുകയായിരുന്നു. പൃഥ്വി അഡിലെയ്ഡ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിനും രണ്ടാം ഇന്നിംഗ്സില്‍ നാല് റണ്‍സും നേടിയാണ് മടങ്ങിയത്.

രണ്ടാം ടെസ്റ്റില്‍ പൃഥ്വി ഷായ്ക്ക് പകരം ശുഭ്മന്‍ ഗില്‍ ടീമിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. പൃഥ്വി ഷാ മികച്ച പ്രതിഭയുള്ള താരമാണെങ്കിലും താരത്തിന്റെ ടെക്നിക്കും ഷോട്ട് സെലക്ഷനും താരത്തിന് തിരിച്ചടിയായേക്കുമെന്നും ഗില്‍ക്രിസ്റ്റ് അഭിപ്രായപ്പെട്ടു.

Previous article“ടീമിന്റെ പോരാട്ട വീര്യത്തിൽ അഭിമാനം” – കിബു
Next article“കിരീട പോരാട്ടത്തെ കുറിച്ച് സംസാരിക്കാൻ ആയിട്ടില്ല” – ഒലെ