“കിരീട പോരാട്ടത്തെ കുറിച്ച് സംസാരിക്കാൻ ആയിട്ടില്ല” – ഒലെ

20201221 132329
Credit: Twitter

പ്രീമിയർ ലീഗിൽ ഇന്നലെ നേടിയ വൻ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാം സ്ഥാനത്തിന് അടുത്ത് എത്തിയിരിക്കുകയാണ്. ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാമതുള്ള ലിവർപൂളിനേക്കാൾ അഞ്ചു പോയിന്റ് മാത്രം പിറകിലാണ്. എന്നാൽ കിരീട പോരാട്ടത്ത്സ് കുറിച്ച് ഒന്നും സംസാരിക്കേണ്ട സമയം ആയിട്ടില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറയുന്നു. സീസണിൽ ആകെ 13 മത്സരങ്ങൾ മാത്രമെ കഴിഞ്ഞിട്ടുള്ളൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇപ്പോൾ ടീം മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. ടീമിന്റെ ഫിറ്റ്നെസ് ലെവലും മെച്ചപ്പെട്ടു. ഇതൊലൊക്കെ ആണ് ഇപ്പോൾ ശ്രദ്ധയും. കിരീടം നേടുമോ ഇല്ലയോ എന്നതൊക്കെ പിന്നീട് ചർച്ച ചെയ്യാം എന്നും ഒലെ പറയുന്നു. സീസണിന്റെ മൂന്നിലൊന്ന് കഴിയാതെ കിരീട പോരാട്ടം എന്താകുമെന്ന് പറയാൻ ആകില്ല. മാർച്ചിലൊ ഏപ്രിലിലോ മാത്രമെ പ്രീമിയർ ലീഗ് കിരീടത്തെ കുറിച്ച് ചിന്തിക്കുകയുള്ളൂ എന്നും ഒലെ പറഞ്ഞു.

Previous articleപൃഥ്വി ഷാ നേരത്തെ മടങ്ങിയതാണ് ഇന്ത്യയെ പിന്നിലാക്കിയത് – ആഡം ഗില്‍ക്രിസ്റ്റ്
Next articleഅഡിലെയ്ഡില്‍ ഇന്ത്യ സ്കോറിംഗ് അവസരങ്ങള്‍ക്കായി ശ്രമിച്ചില്ല