“ടീമിന്റെ പോരാട്ട വീര്യത്തിൽ അഭിമാനം” – കിബു

Img 20201119 193953
Credit: Twitter
- Advertisement -

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഈസ്റ്റ് ബംഗാളിന് എതിരെ നടത്തിയ തിരിച്ചുവരവിൽ സന്തോഷം ഉണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന. ഇന്നലെ ഈസ്റ്റ് ബംഗാളിനെതിരെ ഒരു ഗോളിന് പിറകിൽ പോയ ശേഷം പൊരുതി കളിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇഞ്ച്വറി ടൈമിൽ സമനില പിടിച്ചിരുന്നു. ടീമിന്റെ പോരാട്ടവീര്യത്തിൽ അഭിമാനം ഉണ്ട് എന്ന് കിബു പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് വിജയം അർഹിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അവസരങ്ങൾ സൃഷ്ടിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനാകുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ആദ്യ പകുതിക്ക് ശേഷം ഹൂപ്പറിനെ പിൻ വലിച്ചത് പരിക്ക് കൊണ്ടാണ് എന്നും വേറെ കാരണങ്ങൾ കൊണ്ടല്ല എന്നും വികൂന പറഞ്ഞു. ഹൂപ്പറിന് മസിൽ ഇഞ്ച്വറി ആണെന്നും അദ്ദേഹം പറഞ്ഞു.

Advertisement