പ്രിത്വി ഷോയിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് ജയം

വെടിക്കെട്ട് പ്രകടനവുമായി തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയ പ്രിത്വി ഷായുടെ പ്രകടനത്തിന്റെ പിൻബലത്തിൽ ന്യൂസിലാൻഡ് എ ടീമിനെ 12 റൺസിന് തോൽപ്പിച്ച് ഇന്ത്യ എ ടീം. 100 പന്തിൽ 2 സിക്സറുകളും 22 ഫോറുമായി 150 റൺസ് എടുത്ത പ്രിത്വി ഷായുടെ പ്രകടനമാണ് ഇന്ത്യക്ക് ജയം നേടിക്കൊടുത്തത്. 8 മാസത്തെ വിലക്ക് കഴിഞ്ഞ ന്യൂസിലാൻഡ് പരമ്പരയിലാണ് പ്രിത്വി ഷാ ആദ്യമായി ഇന്ത്യൻ ടീമിൽ ഇടം പിടിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.2 ഓവറിൽ 372 റൺസിന് എല്ലാരും ഓൾ ഔട്ട് ആവുകയായിരുന്നു. പ്രിത്വി ഷായുടെ സെഞ്ചുറിക്ക് പുറമെ 41 പന്തിൽ 58 റൺസ് എടുത്ത വിജയ് ശങ്കറിന്റെ അർദ്ധ സെഞ്ചുറി പ്രകടനവും ഇന്ത്യയുടെ സ്കോറിന് ഉയർത്തി. തുടർന്ന് ബാറ്റ് ചെയ്ത ന്യൂസിലാൻഡിന് 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 360 റൺസ് മാത്രമാണ് എടുക്കാനായത്. ന്യൂസിലാൻഡിന് വേണ്ടി സെഞ്ചുറി പ്രകടനം നടത്തിയ ജാക്ക് ബോയ്‌ലും അർദ്ധ സെഞ്ചുറി നേടിയ ഫിൻ അലനുമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ജാക് ബോയ്ൽ 130 റൺസും ഫിൻ അലൻ 87 റൺസുമെടുത്ത് പുറത്തതായി. ഇന്ത്യക്ക് വേണ്ടി ഇഷാൻ പോരലും ക്രൂണാൽ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Previous articleസൂന്‍ഡിയയ്ക്ക് ജയം 6 വിക്കറ്റിന്
Next articleഎടികെ ലയനത്തിന് ശേഷമുള്ള ആദ്യ കൊൽക്കത്തൻ ഡെർബിക്കായി മോഹൻ ബഗാൻ ഇന്നിറങ്ങുന്നു