രാജ്കോട്ടില്‍ അരങ്ങേറ്റം കുറിച്ച് പൃഥ്വി ഷാ, ഇന്ത്യ ബാറ്റ് ചെയ്യും

ഇന്ത്യ-വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് രാജ്കോട്ടില്‍ തുടക്കം. ഇന്ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി പൃഥ്വി ഷാ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേക കൂടിയുണ്ട് രാജ്കോട്ടിലെ ഈ ടെസ്റ്റ് പരമ്പരയ്ക്ക്. വ്യക്തിഗത കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങേണ്ടി വന്ന കെമര്‍ റോച്ച് ഇല്ലാതെയാണ് വിന്‍ഡീസ് നിര മത്സരത്തിനിറങ്ങുന്നത്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഹൈദ്രാബാദില്‍ ഒക്ടോബര്‍ 12നു അരങ്ങേറും. ജേസണ്‍ ഹോള്‍ഡറിനു പകരം ക്രെയിഗ് ബ്രാത്‍വൈറ്റാണ് വിന്‍ഡീസിനെ നയിക്കുന്നത്. ഷെര്‍മന്‍ ലൂയിസ് വിന്‍ഡീസിനായി അരങ്ങേറ്റം കുറിയ്ക്കും.

ഇന്ത്യ: പൃഥ്വി ഷാ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി

വിന്‍ഡീസ്: ക്രെയിഗ് ബ്രാത്‍വൈറ്റ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, സുനില്‍ അംബ്രിസ്, ഷായി ഹോപ്, റോഷ്ടണ്‍ ചേസ്, കീറണ്‍ പവല്‍, ഷെയിന്‍ ഡോവ്റിച്ച്, ഷെര്‍മന്‍ ലൂയിസ്, ദേവേന്ദ്ര ബിഷൂ, ഷാനണ്‍ ഗബ്രിയേല്‍, കീമോ പോള്‍

Previous articleചാമ്പ്യൻസ് ലീഗിൽ പികെയ്ക്ക് സെഞ്ച്വറി
Next articleജേഴ്സി ഡിസൈൻ ചെയ്യാൻ ആരാധകർക്ക് അവസരം കൊടുത്ത് ഈസ്റ്റ് ബംഗാൾ