പ്രഗ്യാന്‍ ഓജ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലിലേക്ക്

പ്രഗ്യാന്‍ ഓജയെ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലിലേക്ക് നിര്‍ദ്ദേശിച്ച് ഇന്ത്യന്‍ ക്രിക്കറ്റേഴ്സ് അസോസ്സിയേഷന്‍. ഐസിഎയുടെ എജിഎംലാണ് പ്രഗ്യാന്‍ ഓജയെ ഈ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുവാന്‍ തീരുമാനമായത്.

ഒരു വര്‍ഷത്തേക്കാണ് കാലാവധി. ഇന്ത്യയെ 48 അന്താരാഷ്ട്ര മത്സരങ്ങളില്‍ താരം പ്രതിനിധീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് പ്രഗ്യാന്‍ ഓജ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

ഐപിഎലില്‍ ഡെക്കാന്‍ ചാര്‍ജ്ജേഴ്സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കായി താരം കളിച്ചിട്ടുണ്ട്.